സീറ്റ് നൽകാത്തതിന്റെ പേരിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോൺഗ്രസ് മുൻ പ്രസിഡന്റ് ലതിക സുഭാഷിനെ തള്ളി ആലത്തൂർ എം.പി രമ്യ ഹരിദാസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു പ്രശ്നവും ഇല്ലെന്നും സ്ത്രീകള്‍ക്ക് പട്ടികയില്‍ പ്രാതിനിധ്യം കിട്ടിയില്ലെന്നും വിലയിരുത്താന്‍ കഴിയില്ലെന്ന്
ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും രമ്യ ഹരിദാസ് തൃശൂരില്‍ പറഞ്ഞു.
ലതിക സുഭാഷിന് പ്രതിഷേധിക്കേണ്ട സാഹചര്യം ഇല്ലെന്നും എന്നാൽ അവർ പ്രകടിപ്പിച്ചത് സ്വന്തം വികാരമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. ലതിക സ്വതന്ത്ര സ്ഥാനാർഥിയാകും എന്നു കരുതുന്നില്ല. ഇത് സംബന്ധിച്ച വാർത്തകൾ എല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.

