കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ഥി. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം.ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം അടക്കം നാലുപേരുടെ പേരുകളാണ് കുറ്റ്യാടിയിൽ പരിഗണിച്ചിരുന്നത്.
സീറ്റ് ഘടകകക്ഷിയായ ജോസ് കെ മാണിക്ക് വിട്ടുകൊടുത്തതിനെതിരെ വൻ പ്രതിഷേധമാണ് കുറ്റ്യാടിയിൽ ഉയർന്നത്. സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ട് വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾ വരെ അനുനയത്തിന് ശ്രമിച്ചെങ്കിലും പ്രവർത്തകർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
തുടർന്ന് ജോസ് കെ മാണി കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനൽകുകയായിരുന്നു. കുറ്റ്യാടി സീറ്റിൽ കേരള കോൺഗ്രസ് മൽസരിച്ചാൽ വിമത സ്ഥാനാർത്ഥിയെ നിർത്തുന്നത് അടക്കം സിപിഎം പ്രവർത്തകർ ആലോചിച്ചിരുന്നു. മുഹമ്മദ് ഇഖ്ബാലിനെയാണ് കേരള കോൺഗ്രസ് കുറ്റ്യാടിയിൽ ഇടതുസ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്നത്.

