Kerala News

കഴക്കൂട്ടത്ത് കോൺഗ്രസ്സിന് വിമത ഭീഷണി

കഴക്കൂട്ടത്ത് കോൺഗ്രസിന് വിമത ഭീഷണി. എസ്.എസ് ലാലിനെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ.ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്ധനാണ് ലാല്‍. ശശി തരൂരാണ് ലാലിനെ കഴക്കൂട്ടത്ത് കൊണ്ടുവന്നതെന്നും സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്നുമാണ് പ്രവര്‍ത്തകരുടെ നിലപാട്. ലാലിനെതിരെ വിമത സ്ഥാനാർത്ഥിയെ നിർത്താൻ നീക്കം തുടങ്ങി .സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും
.

എലത്തൂരിലും കോണ്‍ഗ്രസ് പ്രവർത്തകർ വിമത സ്ഥാനാർഥിയെ നിർത്തിയേക്കും. മാണി സി കാപ്പന്‍റെ പാർട്ടിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്തില്ലെങ്കില്‍ വിമതനെ നിർത്തും. രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന് എഐസിസി സെക്രട്ടറി പറഞ്ഞതായി കോണ്‍ഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. എലത്തൂരിലെ ഡിസിസി, ബ്ലോക്ക്, ജില്ലാ ഭാരവാഹികള്‍ ഇന്നലെ രാജിവെച്ചിരുന്നു

കർഷക കോൺഗ്രസ്‌ വയനാട്‌ ജില്ലാ കമ്മറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചു. രാജി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‌ പോലും സീറ്റ്‌ നൽകാത്തതിൽ പ്രതിഷേധിച്ചാണ്. ടി സിദ്ദിഖിനെ കൽപ്പറ്റയിൽ അംഗീകരിക്കില്ലെന്നും കർഷക കോൺഗ്രസ് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!