ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി സുപ്രീംകോടതി. ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമെന്ന് കോടതി. കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. രാഷ്ട്രീയ പ്രക്രിയയില്‍ വ്യക്തിഗത സംഭാവനയേക്കാള്‍ സ്വാധീനം കമ്പനികള്‍ക്കാണ്. സംഭാവനകളെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കോടതി. കമ്പനികളെയും വ്യക്തികളെയും ഒരുപോലെ പരിഗണിക്കുന്ന നിമയഭേദഗതി ഏകപക്ഷീയം. ഇലക്ടറല്‍ ബോണ്ട് കള്ളപ്പണം തടയുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളി. കള്ളപ്പണം തടയാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടെന്ന് കോടതി.