അശ്ലീല വീഡിയോകളുടെ പേരിൽ പാർട്ടി പുറത്താക്കിയ എ.പി.സോണയ്ക്കെതിരെയുളള പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിയെന്ന ആരോപണവുമായി പരാതിക്കാരി. എ പി സോണ ഉൾപ്പെട്ട നഗ്നദൃശ്യവിവാദ കേസിൽ സാമ്പത്തിക പരാതി മാത്രമാണ് നൽകിയതെന്ന് പരാതിക്കാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്നെയും മകളെയും ആക്രമിച്ചെന്ന് പരാതിയിൽ എഴുതി ചേർത്തു. രാഷ്ട്രീയശത്രുത തീർക്കാൻ കരുവാക്കിയെന്നും യുവതി പറഞ്ഞു. കിട്ടാനുള്ള പണം വാങ്ങിത്തരാം എന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ പരാതി നല്‍കി. മാവോ, വി.ജി.വിഷ്ണു എന്നിവരാണ് പരാതി എഴുതിയതെന്നും പരാതിക്കാരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നഗ്നദൃശ്യങ്ങള്‍ കൃത്രിമമായി തയാറാക്കിയതാണെന്നും ആരോപണമുണ്ട്. പരാതിക്കാരിയും സോണയുടെ സഹോദരിമാരും സംയുക്തമായാണ് വാർത്താ സമ്മേളനം നടത്തിയത്.
തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആരോപിച്ച് നഗ്നദൃശ്യവിവാദത്തില്‍ ആലപ്പുഴയിൽ നടപടി നേരിട്ട സി.പി.എം നേതാവ് എ.പി സോണ നേരത്തെ രംഗത്തെത്തിയിരുന്നു.അതേസമയം, പുറത്താക്കും മുൻപ് സോണയെ പരാതി ബോധ്യപ്പെടുത്തിയില്ലെന്ന് സോണയുടെ സഹോദരിമാർ ആരോപിച്ചു. വ്യാജ ദൃശ്യങ്ങളുടെ പേരിലാണ് നടപടി സ്വീകരിച്ചത്. ഇതിനെതിരെ പൊലീസിനും പാർട്ടിക്കും പരാതി നൽകുമെന്നും സഹോദിമാർ അറിയിച്ചു. സഹപ്രവർത്തകയുടേത് ഉൾപ്പടെ 17 സ്ത്രീകളുടെ നഗ്നദൃശ്യങ്ങളാണ് സോണ ഫോണിൽ സൂക്ഷിച്ചിരുന്നതെന്നായിരുന്നു കണ്ടെത്തൽ. ഇയാൾ വീട്ടിക്കയറി പിടിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടിയിൽ നിന്ന് സ്ത്രീയുടെ പരാതിയുമുയർന്നിരുന്നു. പരാതി ലഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം നടപടി സ്വീകരിക്കുന്നത്.
നഗ്നദൃശ്യ പ്രശ്നം എഴുതിച്ചേര്‍ത്തത്;സോണയ്ക്കെതിരെ പീഡന പരാതി കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി

