Entertainment News

അറബിക്ക് കുത്ത് ഏറ്റെടുത്ത് ആരാധകർ;യൂട്യൂബിൽ ട്രെൻഡിങ്

ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റി’ലെ ആദ്യഗാനം ‘അറബിക് കൂത്ത’് റിലീസായി പതിനെട്ട് മണിക്കൂറിനകം 2 കോടി കാഴ്ചക്കാരെ സ്വന്തമാക്കി.ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനത്തിലാണ് പാട്ട് പുറത്തിറക്കിയത്.ശിവകാർത്തികേയൻ രച നിർവഹിച്ച അറബിക് കുത്ത് എന്ന ടൈറ്റിലുള്ള ഡാന്‍സ് നമ്പറിന്റെ അറിയിപ്പ് തന്നെ സിനിമാറ്റിക് സ്റ്റൈലിലാണ് സംവിധായകന്‍ നെല്‍സണും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും പുറത്തുവിട്ടത്.
ഡോക്ടര്‍ എന്ന സിനിമക്ക് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് വിജയ് നായകനായ ആക്ഷന്‍ എന്റര്‍ടെയിനറാണ്. വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. ഒൻപത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരൻ, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.
മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും അപര്‍ണാ ദാസും ചിത്രത്തിലുണ്ട്.അനിരുദ്ധ് രവിചന്ദറും ജോനിതാ ഗാന്ധിയുമാണ് ബീസ്റ്റിലെ അറബിക് കുത്ത് പാടിയിരിക്കുന്നത്. ബീസ്റ്റിന് പിന്നാലെ രജനികാന്ത് ചിത്രവും നെല്‍സണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബീസ്റ്റും രജനി ചിത്രവും നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്.

https://youtu.be/8FAUEv_E_xQ
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!