സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷ് ഇഡിക്ക് മുന്നിൽ ഹാജരായി.മൊഴി എടുപ്പിന് സാവകാശം അനുവദിക്കണമെന്ന് പറഞ്ഞ സ്വപ്ന അനാരോഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടു നേരിട്ട് ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇ ഡി സമയം അനുവദിച്ചു.കൊച്ചിയിലെത്തിയ സ്വപ്ന സുരേഷ് രാവിലെ അഭിഭാഷകനെ കണ്ട ശേഷമാണ് ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തിയത്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്നയുടെ വെളിപ്പെടുത്തലിൽ ആണ് ചോദ്യം ചെയ്യൽ
ഇഡി ഓഫീസിലെത്തി സ്വപ്ന;ചോദ്യം ചെയ്യലിന് രണ്ട് ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് മടങ്ങി

