കേരള ബാങ്കിലെ 1850 ദിവസവേതന-കരാർ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥി ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ നടപടി. സ്ഥിരപ്പെടുത്തണമെന്ന കേരള ബാങ്ക് സിഇഒയുടെ ശിപാർശ സഹകരണ വകുപ്പ് സെക്രട്ടറി മടക്കിയിരുന്നു.