
മുട്ടിലിഴയലും ശയനപ്രദക്ഷിണവുമടക്കം സെക്രട്ടേറിയറ്റിന് മുന്നിലെ എൽജിഎസ് ഉദ്യോഗാർത്ഥികൾ അടക്കമുള്ള പിഎസ്‍സി റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. രാഷ്ട്രീയമല്ല, അർഹമായ തൊഴിലിന് വേണ്ടിയുള്ള സമരമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.നിയമനം ആവശ്യപ്പെട്ടുള്ള പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം കൂടുതല്‍ ശക്തമാകുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞുകൊണ്ടുള്ള സമരമുറയാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
സമരത്തിനിടെ കുഴഞ്ഞുവീണ ഒരാളെ ആശുപത്രിയിലെത്തിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഉദ്യോഗാര്‍ത്ഥികളുടെ സമരം നടന്നുവരികയാണ്.റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ലാസ്റ്റ് ഗ്രേഡ്- സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവര്‍ ആരംഭിച്ച അനിശ്ചിതകാല സമരം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ സമരത്തിനെത്തുന്നുണ്ട്.