കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷന് കീഴില്‍ കുരിക്കത്തൂരിലും മേലെ പതിമംഗലത്തും പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറുകള്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം സെക്ഷന് കീഴില്‍ നാല് ട്രാന്‍സ്‌ഫോര്‍മറുകളാണ് സ്ഥാപിച്ചത്. ഇവയില്‍ കാരന്തൂരിലും പിലാശ്ശേരി പാറമ്മലും സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറുകള്‍ നേരത്തേ കമ്മീഷന്‍ ചെയ്തിരുന്നു.
100 കെ.വി.എയാണ് ഇപ്പോള്‍ സ്ഥാപിച്ച ഓരോ ട്രാന്‍സ്‌ഫോര്‍മറിന്റെയും വിതരണ ശേഷി. ഇതിന് മൊത്തം 40 ലക്ഷം രൂപയാണ് ചെലവായിട്ടുള്ളത്.
ഈ ട്രാന്‍സ്‌ഫോര്‍മറുകള്‍ കമ്മീഷന്‍ ചെയ്തതോടെ കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷന് കീഴിലുള്ള 1500 വൈദ്യുതി ഉപയോക്താക്കള്‍ക്ക് തടസരഹിതമായ വൈദ്യുതി ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.എം സുധീഷ് കുമാര്‍, പി. ജൂനാന്‍ സംസാരിച്ചു. മേലെ പതിമംഗലത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ കെ.സി ബാവയെ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു.
കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി അജിത്ത് സ്വാഗതവും സബ് എഞ്ചിനീയര്‍ എം.വി ഷിജു നന്ദിയും പറഞ്ഞു.