ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നും വിമാന- ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനങ്ങളില്‍ ചിലത് റദ്ദാക്കുകയും മറ്റു ചിലത് വൈകുകയും ചെയ്തു. ഏഴു ഡിഗ്രി സെല്‍സിയസ് ആണ് ഡല്‍ഹിയില്‍ പുലര്‍ച്ചെ അനുഭവപ്പെട്ട ശരാശരി താപനില. യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളെ സംബന്ധിച്ച് ഉറപ്പുവരുത്താന്‍ ഡല്‍ഹി വിമാനത്താവളം മാര്‍ഗ്ഗനിര്‍ദേശം നല്കി. ട്രെയിന്‍ ഗതാഗതത്തെയും മൂടല്‍ മഞ്ഞ് ബാധിച്ചിട്ടുണ്ട്. മൂടല്മഞ്ഞിന് ഒമ്പതുമണിക്ക് ശേഷം കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും താപനില താഴ്ന്നു തന്നെ നില്‍ക്കുകയാണ്. 3 മുതല്‍ 7 ഡിഗ്രി സെല്‍സിയസ് ആണ് ഡല്‍ഹിയില്‍ പുലര്‍ച്ചെ അനുഭവപ്പെട്ട ശരാശരി താപനില. ലുധിയാനയില്‍ 2.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉത്തരേന്ത്യയില്‍ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില.
ഉത്തരേന്ത്യയില്‍ അതിശൈത്യം; വിമാന- ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു

