അത്തോളിയില്‍ ഷട്ടില്‍ കളിയ്ക്കിടെ നെഞ്ചുവേദന വന്ന് മകൻ മരിച്ച വിവരമറിഞ്ഞ് അമ്മയും മരിച്ചു. നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന്‍ ശുഐബ് (45), അമ്മ നഫീസ (68) എന്നിവരാണ് മരിച്ചത്.ഷട്ടില്‍ കളിക്കുന്നതിനിടെ നെഞ്ചുവേദന വന്നതിനെത്തുടര്‍ന്ന് ശുഐബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനു മുന്നേ തന്നെ ശുഐബ് മരിച്ചു. വിവരമറിഞ്ഞയുടന്‍ ശുഐബിന്റെ അമ്മ തളര്‍ന്നുവീണു. തുടര്‍ന്ന് ഇവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.