ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കട്ടപ്പന അതിവേഗ കോടതിയുടെ വിധി കേട്ട് പ്രതികരിച്ച് കുഞ്ഞിന്റെ അമ്മ. പതിനാല് വര്‍ഷം കുഞ്ഞുങ്ങളില്ലാതെ കാത്തിരുന്ന കിട്ടിയ കുട്ടിയാണെന്നും എവിടെ നീതിയെന്നും അവര്‍ ചോദിച്ചു. ‘നിങ്ങള്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളില്ലേ? ആ കുഞ്ഞിനാണ് ഈ ഗതി വന്നതെങ്കില്‍ നിങ്ങള്‍ക്ക് സങ്കടം തോന്നില്ലേ? അവനെ കോടതി വെറുതെ വിട്ടെങ്കിലും എന്റെ ഭര്‍ത്താവ് അവനെ വെറുതെ വിടില്ല. കാശ് കൊടുത്ത് അവന്‍ എല്ലാവരെയും വിലയ്ക്ക് വാങ്ങിയതാ മക്കളേ…’. കുട്ടിയുടെ മാതാവ് കോടതി മുറിക്ക് പുറത്ത് കരഞ്ഞുപറഞ്ഞു.
പ്രതി അര്‍ജുന്‍ കുറ്റക്കാരനല്ലെന്ന് ഒറ്റവരിയില്‍ കോടതി വിധിക്കുകായിരുന്നു. പ്രതിക്കെതിരായ കുറ്റം പൊലീസിന് തെളിയിക്കാനായില്ലെന്ന് കട്ടപ്പന അതിവേഗ കോടതി വിധിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

