Kerala

ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്ആർടിസി; നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിൽ തീർഥാടകരെ ബസിൽ കുത്തി നിറയ്ക്കുന്നു

ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്ആർടിസി. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിൽ തീർഥാടകരെ ബസിൽ കുത്തി നിറച്ച് കൊണ്ടു പോകുന്നു. കയറു കെട്ടിയാണ് തീർഥാടകരെ നിയന്ത്രിക്കുന്നത്. ആവശ്യത്തിന് ബസ് ഇല്ല എന്ന പേരിലാണ് തീർഥാടകരെ ബസിൽ കുത്തി നിറയ്ക്കുന്നത്. തീർഥാടകരെ സീറ്റിങ് കപ്പാ സിറ്റിയിൽ മാത്രമെ കൊണ്ടു പോകാവൂ എന്ന ഹൈക്കോടതി നിർദേശം അട്ടിമറിക്കുകയാണ്.

അതേസമയം ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്ന് 90620 തീർത്ഥാടകരാണ് ഓൺലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. തിരക്കൊഴിവാക്കാൻ ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ മുതൽ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിയന്ത്രിത തിരക്കാണ് സന്നിധാനത്ത് ഉണ്ടായത്. അനിഷ്ടസംഭവങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നിലവിൽ നിയന്ത്രണവിധേയമായി മാത്രമേ തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നുള്ളൂ. നിലവിലെ നിയന്ത്രണങ്ങൾ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. തിരക്കൊഴിവാക്കാൻ സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങിയതായാണ് വിലയിരുത്തൽ.

ഇതിൻ്റെ ഭാഗമായി ക്യൂ മാനെജ്മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കും. അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സന്നിധാനത്ത് അധികനേരം തുടരുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഇന്നും രാത്രി 11.30 വരെ ദർശനം ഉണ്ടായിരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!