National

ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തി; ശേഷം ആത്മഹത്യ ചെയ്ത് ഗൃഹനാഥൻ

ചെന്നൈ: ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ കലശപാക്കത്തിനടുത്തുള്ള കീഴ്കുപ്പം ഗ്രാമത്തിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. പിതാവിന്റെ ക്രൂരമായ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട അഞ്ചാമത്തെ കുട്ടി ആശുപത്രിയിൽ ജീവന് വേണ്ടി പോരാടുകയാണ്. 40 കാരനായ പളനി എന്ന കർഷകനാണ് ഭാര്യ വളളിയെയും നാല് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയത്.

4 വയസ്സ് മുതൽ 15 വയസ്സു വരെയുള്ള കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച രാവിലെ പൂട്ടിയ വീടിനുള്ളിൽ മകളെയും പേരക്കുട്ടികളെയും രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വള്ളിയുടെ അമ്മ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥിരം മദ്യപാനിയായ പളനിയും വള്ളിയും തമ്മിൽ വഴക്ക് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ പളനി, വള്ളിയുമായി വഴക്കിട്ടു.

ചൊവ്വാഴ്ച പുലർച്ചെ 3.00 മണിയോടെ പളനി ഉറങ്ങിക്കിടന്ന കുട്ടികളുൾപ്പെടെയുളളവരെ അരിവാളും മഴുവും ഉപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ വാർത്തയിൽ പറയുന്നു. വള്ളി, തൃഷ (15), മോനിഷ (14), ശിവശക്തി (7), ധനുഷ് (4) എന്നിവരാണ് കൊല്ലപ്പെട്ടത്. 9 വയസ്സുകാരിയായ മകൾ ഭൂമികയെ ​പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു മാസം മുമ്പായിരുന്നു ഇവരുടെ മൂത്ത മകളുടെ വിവാഹം. വള്ളിയുടെ അമ്മ വീട്ടിലെത്തുമ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചപ്പോൾ മറുപടി ലഭിക്കാത്തതിനെ തുടർന്ന് ഇവർ ജനലിലൂടെ നോക്കിയപ്പോഴാണ് അകത്ത് ഇവർ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് ഭൂമികയെ ആശുപത്രിയിലാക്കിയതെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!