Local

പെരുവഴിക്കടവ് പാണ്ടിവയല്‍ റോഡിന് 39 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കടവ് പാണ്ടിവയല്‍ റോഡ് പ്രവൃത്തിക്ക് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 39 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

നേരത്തെ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും 41 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയറമണ്ണില്‍ കടവ് പാലവുമായാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ല്‍ ഉള്‍പ്പെട്ട ഈ റോഡിനെ ബന്ധിപ്പിക്കുന്നത്.

ചെത്തുകടവ് കുരിക്കത്തൂര്‍ റോഡിലേക്ക് എത്തിച്ചേരുന്ന ഈ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ പെരുവയല്‍ ഭാഗത്തുളളവര്‍ക്ക് ചെത്തുകടവ്, മുക്കം ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴിയായി ഈ റോഡ് മാറും. മിനി ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റിന് സമീപത്തുകൂടിയാണ് ഈ റോഡ് കടന്നുപോവുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!