National News

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 11,271 പേര്‍ക്ക് കോവിഡ് 285 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,271 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, ആശ്വാസമായി കൊവിഡ് മരണങ്ങൾ കുറയുന്നു. 285 മരണമാണ് കൊവിഡ് മൂലം ഇന്നലെ സംഭവിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 4,63,530 ആയി ഉയര്‍ന്നു. കൂടാതെ 13,155 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 98.26 ശതമായി തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.35 ലക്ഷം സജീവ കേസുകളാണുള്ളത്. 17 മാസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 57.43 ലക്ഷം വാക്സിന്‍ ഡോസുകളാണ് ശനിയാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 112 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!