Kerala News

കോവിഡ്; വാക്സിനെടുത്തിട്ടും സംസ്ഥാനത്ത് ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കൂടുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് വാക്സിനെടുത്തിട്ടും കൊവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കേസുകൾ കൂടുന്നതായി റിപ്പോർട്ട്.

നവംബറിലെ കണക്കുകൾ പ്രകാരം ഒരു ഡോസ് വാക്സിനെടുത്ത ശേഷം കൊവിഡ് വന്നവരേക്കാൾ ഇരട്ടിയിലധികം പേർക്കാണ് രണ്ട് ഡോസ് വാക്സിനെടുത്തിട്ടും കൊവിഡ് വന്നത്. കൊവിഡിനെതിരെയുള്ള പ്രതിരോധശേഷി കുറഞ്ഞു വരുന്നുണ്ടോയെന്ന കാര്യം പഠിക്കണമെന്ന് ആരോ​ഗ്യ
വിദഗ്ധർ മുന്നറിയിപ്പ് നൽകി

നംവംബർ മാസത്തിൽ സംസ്ഥാനത്ത് ഇതുവരെ 86,567 കൊവിഡ് കേസുകളാണുണ്ടായത്. ഇതിൽ 15,526 പേർ ഒരു ഡോസ് വാക്സിനെടുത്തവരാണ്. എന്നാൽ രണ്ട് ഡോസ് വാക്സിനുമെടുത്തവരിലെ കൊവിഡ് ബാധ ഇതിന്റെ ഇരട്ടിയാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത 33,404 പേർക്കാണ് കൊവിഡ് വന്നത്. പത്തുലക്ഷം പേരിലെ കണക്കെടുക്കുമ്പോൾ ഒരുഡോസെടുത്ത് കൊവിഡ് വന്നവരുടെ എണ്ണം 1262 ആണെങ്കിൽ 2 ഡോസുമെടുത്ത് കൊവിഡ് വന്നവരുടെ എണ്ണം 2570 ആണ്. മുൻപ് കൊവിഡ് വന്നതും പിന്നീട് ഒരു ഡോസ് വാക്സിനെടുത്തതും ചേർത്തുള്ള ഹൈബ്രിഡ് പ്രതിരോധമാകാം ഒരു ഡോസ് മാത്രമെടുത്തവരിലെ കൊവിഡ് എണ്ണം കുറയാൻ കാരണമെന്നാണ് ഒരു നിഗമനം. എന്നാൽ രണ്ട് ഡോസുമെടുത്തിട്ടും കൊവിഡ് വരുന്നവരുടെ എണ്ണം കൂടുന്നതിന് പിന്നിൽ പ്രതിരോധശേഷി കുറയുന്നതടക്കമുള്ള കാരണങ്ങളുണ്ടോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു

അതേസമയം മരണവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറയുന്നുണ്ട്. 86,000ത്തിലധികം പേർക്ക് കൊവിഡ് വന്നപ്പോൾ മരണം 656ലൊതുങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് 4589 പേരെ. നവംബറിലെ കൊവിഡ് ബാധിതരിൽ ഇതുവരെ വാക്സിനെടുത്തിട്ടില്ലാത്ത 24,081 പേരുമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!