ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ദളപതി വിജയ്, മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മാസ്റ്ററിന്റെ ടീസര്‍ ഇന്ന് വൈകീട്ട് 6 മണിക്ക് പുറത്തിറക്കും. കഴിഞ്ഞ ഏപ്രിലില്‍ റിലീസിനെത്തേണ്ടിയിരുന്ന ചിത്രം കൊറോണ നിബന്ധനകള്‍ ഉള്ളതിനാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു. ആരാധകര്‍ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തീയേറ്ററുകള്‍ തുറന്നതിനു ശേഷം മാത്രമേ റിലീസ് ഛെയ്യുകയുള്ളൂ എന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. മാസ്റ്റര്‍ ചിത്രത്തിനോടനുബന്ധിച്ച് വരുന്ന ഓരോ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വന്‍ തര്ംഗമാണ് സൃഷ്ടിക്കുന്നത്.
സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ഒഫീഷ്യല്‍ പേജിലൂടെ ടീസര്‍ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിടുകയായിരുന്നു. വിജയുടെ പ്രതിനായക കഥാപാത്രമായിട്ടായിരിക്കും വിജയ് സേതുപതി ചിത്രത്തില്‍ എത്തുക. ശാന്തനു, അര്‍ജുന്‍ ദാസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന മാസ്റ്ററില്‍ മലയാളിതാരം മാളവിക മോഹനന്‍ വിജയുടെനായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നു.അനിരുദ്ധാണ് സംഗിതം നിര്‍വ്വഹിച്ചിരിക്കുന്നത്.
മാനഗരം, കൈതി എന്നീ ചിത്രങ്ങളിലൂടെ ഏറെ നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റിയ ലോകേഷിനൊപ്പം തമിഴകത്തിന്റെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രത്തില്‍ ഇതുവരെ കാണാത്ത ഒരു വിജയ്‌യെ ആയിരിക്കും കാണുക എന്നാണ് സംവിധായകന്‍ പറയുന്നത്.