കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഓബാമയെ വിമര്‍ശിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. രാഹുലിനെ വിമര്‍ശിച്ച ഒബാമയ്ക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാമെന്നായിരുന്നു സഞ്ജയ് റാവത്ത് ചോദിച്ചത്.
‘ഒരു വിദേശ രാഷ്ട്രീയ നേതാവ് ഒരിക്കലമൊരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിനെക്കുറിച്ച് ഇങ്ങനെയൊന്നും പറയാന്‍ പാടില്ല. ട്രംപിന് ഭ്രാന്താണെന്നൊന്നും ഞങ്ങള്‍ പറയില്ലല്ലോ. ഈ രാജ്യത്തെക്കുറിച്ച് ഒബാമയ്ക്ക് എത്രമാത്രം അറിയാം?,’ സഞ്ജയ് റാവത്ത് പറഞ്ഞു.
ബരാക് ഒബാമയുടെ എ പ്രൊമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകത്തിലാണ് രാഹുലിനെക്കുറിച്ച് പരാമര്‍ശമുള്ളത്.