Kerala News

‘ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിഭ്രഷ്ട്’; വാദ്യ രംഗത്ത് വിവേചനം; ആരോപണങ്ങളും ആയി കലാകാരന്മാർ

Interesting facts about Guruvayur temple - Elite Developers Blog

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യ രംഗത്ത് ജാതിഭ്രഷ്ടെന്ന് പരാതി. ക്ഷേത്ര വാദ്യരംഗത്തെ കലാകാരന്മാരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അവസരം നല്‍കുന്നത് മേല്‍ജാതിക്കാര്‍ക്ക് മാത്രമാണെന്നും ഇവര്‍ ആരോപിച്ചു.

ദളിത് വിഭാഗത്തില്‍ ഉള്ള കലാകാരന്മാര്‍ക്ക് ക്ഷേത്രത്തിനകത്ത് വാദ്യമേളത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും കലാകാരന്മാര്‍ പറയുന്നു.

ക്ഷേത്രമതിലനകത്ത് ഇപ്പോഴും ചില ജാതിയില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യം അവതരിപ്പിക്കാന്‍ പറ്റുന്നില്ലെന്ന് പഞ്ചവാദ്യ കലാകാരനായ കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് പറഞ്ഞു.ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കലാകാരന്മാര്‍ ആരോപിക്കുന്നു. അതേസമയം, അങ്ങനെയൊരു പ്രശ്‌നമില്ലെന്നും പ്രശ്‌നമുണ്ടെങ്കില്‍ പരിശോധിക്കാമെന്നുമാണ് ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.വി മോഹന്‍ ദാസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെയും സമാനമായ പരാതിയുമായി കലാകാരരന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്. 2014 ല്‍ ഇലത്താളം കലാകാരനായ ബാബു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഗുരുവായൂര്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലെ ഇടത്തുരുത്തി ക്ഷേത്രത്തില്‍ മേളം നടത്താന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് പഞ്ചവാദ്യം കൊട്ടി പ്രതിഷേധിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!