Local

കൊച്ചു കൂട്ടുകാരൊടൊപ്പം ശിശുദിനാഘോഷം നടത്തി

മടവൂര്‍: ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും മടവൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി ശിശുദിനാഘോഷം ‘കൊച്ചു കൂട്ടുകാരോടൊപ്പം’ നടത്തി. പഞ്ചായത്തിലെ വിവിധ അംഗനവാടിയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, നിറം കൊടുക്കല്‍ മത്സരം എന്നിവ നടത്തി. നെഹ്‌റുവിന്റെ സ്‌നേഹ സന്ദേശങ്ങളുയര്‍ത്തിയ ചടങ്ങ് മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സക്കീന മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബൈത്തുല്‍ ഇസ്സ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. എന്‍. അബ്ദുറഹ്മാന്‍ ശിശുദിന സന്ദേശം നല്‍കി. കെ .ടി ഹസീന , വി.സി.റിയാസ് ഖാന്‍, ഷംസിയ മലയില്‍ , റിയാസ് എടത്തില്‍ , അംഗനവാടി സൂപ്പര്‍വൈസര്‍ ഷീജ, ഹസീന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.എ സിദ്ധീഖ് സ്വാഗതവും വളണ്ടിയര്‍ അഞ്ജന നന്ദിയും രേഖപ്പെടുത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!