Local

അറിയിപ്പുകള്‍

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

       കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 16 ന് രാവിലെ 10.30 ന് സ്വകാര്യ ബാങ്കിലെ ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഓഫീസര്‍ സെയില്‍സ് (യോഗ്യത : ബിരുദം, ഒരു വര്‍ഷ തൊഴില്‍ പരിചയം), അസിസ്റ്റന്റ് മാനേജര്‍ (യോഗ്യത : ബിരുദം, മൂന്ന് വര്‍ഷത്തെ മാര്‍ക്കറ്റിംങ്ങ് പരിചയം) കെമിക്കല്‍ മാനുഫാക്ച്ചറിംങ്ങ് കമ്പനിയിലെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍, മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ്, സെറ്റ് എഞ്ചിനീയര്‍ (യോഗ്യത : ബിരുദം/എം.ബി.എ), സോഫ്റ്റ് വെയര്‍ കമ്പനിയിലെ മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതം നവംബര്‍ 16  ന് രാവിലെ 10.30ന് സെന്ററില്‍ എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0495 – 2370176.

‘വിദ്യാലയം പ്രതിഭകളോടൊപ്പം’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശിശുദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ ഇന്ന് (നവംബര്‍ 14) പ്രമുഖ വ്യക്തികളുടെ വീടുകള്‍ സന്ദര്‍ശിക്കും. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെ സന്ദര്‍ശിച്ച് സംവദിക്കുകയും ആദരമര്‍പ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. എം.പി വീരേന്ദ്രകുമാര്‍, യു.എ ഖാദര്‍, പി വത്സല, കെ.പി രാമനുണ്ണി, സുഭാഷ് ചന്ദ്രന്‍, യു.കെ കുമാരന്‍, വി.ആര്‍ സുധീഷ്, പോള്‍ കല്ലനോട്, ഡോ. ഖദീജ മുംതാസ്, കല്‍പ്പറ്റ നാരായണന്‍, മദനന്‍, ഡോ. കെ ശ്രീകുമാര്‍, മാമുക്കോയ, സരസ ബാലുശ്ശേരി, പ്രഭാകരന്‍ പുന്നശ്ശേരി, വീരാന്‍ കുട്ടി, പി കെ പാറക്കടവ് തുടങ്ങി ജില്ലയില്‍ സന്ദര്‍ശിക്കേണ്ട നൂറിലധികം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം ഇവരെ സന്ദര്‍ശിക്കുന്ന സ്‌കൂള്‍, അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന ആളുകള്‍ക്ക് വിദ്യാഭ്യാസമന്ത്രി എഴുതിയ കത്ത് കൈമാറിയ ശേഷമാണ് അനുമതി വാങ്ങിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി മിനി, സമഗ്ര ശിക്ഷാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ.കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ അറിയിച്ചു. എം.ടി വാസുദേവന്‍ നായരെ തുഞ്ചന്‍ പറമ്പില്‍, മലപ്പുറം ജില്ലയിലെ കുട്ടികള്‍ സന്ദര്‍ശിക്കും. തിരുവനന്തപുരത്ത് സുഗതകുമാരിയുടെ വീട്ടില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ സന്ദര്‍ശനം നടത്തും. പ്രമുഖരുടെ പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി പുസ്തകം അച്ചടിച്ച് സ്‌കൂളിലെത്തിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 14ന്

നാഷണല്‍ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഡിസംബര്‍ 14ന് അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജില്ലാ ലീഗല്‍ സര്‍വ്വീസ്സസ് അതോറിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലും നടക്കും. അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് കോടതിയുടെ പരിഗണനയിലില്ലാത്ത ചെക്കു സംബന്ധമായ പരാതികള്‍, പണം തിരിച്ചു കിട്ടാനുള്ള പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ സംബന്ധമായ പരാതികള്‍, ചെലവിനു കിട്ടാനുള്ള പരാതികള്‍, മറ്റു സിവില്‍, ക്രിമിനല്‍ പരാതികള്‍ തുടങ്ങിയവ സമര്‍പ്പിക്കാം. കോഴിക്കോട്, താമരശ്ശേരി താലൂക്കിലുള്ളവര്‍ കോഴിക്കോട് ജില്ലാ കോടതി കോംപ്ലക്സിലുള്ള താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റിയിലും, വടകര, കൊയിലാണ്ടി താലൂക്കിലുള്ളവര്‍ അതാത് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയിലും നവംബര്‍ 25നകം പരാതി സമര്‍പ്പിക്കണം.

കെല്‍ട്രോണില്‍ നാല് മാസത്തെ ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ നോളെജ് സെന്ററിന്റെ നാല് മാസത്തെ ഷോര്‍ട്ട്ടേം ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ ടു, ഐടിഐ, ഐടിസി, ഡിഗ്രി, ബി.ടെക് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. സീറ്റുകള്‍ പരിമിതം. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും ഫോണ്‍ 9895415653, 9995370118.

ക്ഷീരസംഘം സെക്രട്ടറി/ക്ലാര്‍ക്ക്മാര്‍ക്ക് പരിശീലനം

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘത്തിലെ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സേവന ദൈര്‍ഘ്യമുള്ള സെക്രട്ടറി/ ക്ലാര്‍ക്ക്മാര്‍ക്ക്  മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിക്കും.  ബേപ്പൂര്‍, നടുവട്ടത്തുളള (വായനശാല ബസ്സ്റ്റോപ്പ്) കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 18 മുതല്‍ 20 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ നവംബര്‍ 18ന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, ക്ഷീരസംഘത്തില്‍ നിന്നുള്ള കത്തും, 20/-രൂപ രജിസ്ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579 എന്ന നമ്പറിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടണമെന്ന് ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!