ഇലന്തൂരിൽ നരബലി നടത്തിയ ഭഗവൽ സിങ്ങിന്റെ വീട്ടിൽ പിരിവിന് പോയപ്പോൾ തലനാരിഴ്യ്ക്ക് രക്ഷപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പത്തനംതിട്ട സ്വദേശിനി എസ് സുമ.നരബലി നടന്ന വീടിന് മുന്നിലൂടെ പോകുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ലൈല ക്ഷണിച്ചുവെന്നും വേണ്ടെന്ന് പറഞ്ഞപ്പോള്‍ വെള്ളമെങ്കിലും കുടിച്ചിട്ട് പോകാന്‍ നിര്‍ബന്ധിച്ചതായും സുമ പറയുന്നു. ഷാഫിയുടെ നിര്‍ദേശം അനുസരിച്ച് ലൈലയും ഭഗവല്‍ സിംഗും രണ്ടാമത്തെ നരബലിക്കായി സ്ത്രീയെ അന്വേഷിക്കുന്ന സമയമായിരുന്നു ഇത്.
അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷന്‍ ജീവനക്കാരിയാണ് ഇടപ്പോണ്‍ ചരുവില്‍ വീട്ടില്‍ എസ്. സുമ. അന്ന് റോഡില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ഭഗവല്‍സിങ്ങിന്റെ വീടിന്റെ മുന്‍ഭാഗത്തെ കാവ് കണ്ട് അവിടേക്ക് നോക്കിയപ്പോള്‍ വീടിന്റെ മുന്നിൽ ലൈല നില്‍ക്കുന്നുണ്ടായിരുന്നു. മോളേ എന്നുവിളിച്ചപ്പോള്‍ സുമ നിന്നു. ഭക്ഷണം കഴിച്ചോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നും വീട്ടില്‍ ചെന്നിട്ട് കഴിക്കാനിരിക്കുകയാണെന്നും സുമ പറഞ്ഞപ്പോള്‍ അതുവേണ്ട ഇവിടെനിന്ന് കഴിക്കാമെന്ന് ലൈല പറഞ്ഞു വേണ്ടെന്ന് സുമ പറഞ്ഞിട്ടും പിന്നേയും നിര്‍ബന്ധിക്കുകയും . വീട്ടിലേക്ക് കയറി ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് പോകൂ ഈനും ലൈല പറഞ്ഞു. എന്നാല്‍ പരിചയമില്ലാത്ത ഒരാളുടെ അസാധാരണമായ പ്രകൃതംകണ്ട് എത്രയുംവേഗം പോകാന്‍ സുമ തീരുമാനിച്ചു. ജനസേവന കേന്ദ്രത്തിലേക്ക് സംഭാവന വല്ലതും ചെയ്യുന്നെങ്കില്‍ ആവാമെന്ന് സുമ പറഞ്ഞപ്പോള്‍ 60 രൂപ കൊടുക്കുകയുംചെയ്തു. ബാബു എന്ന പേരില്‍ അതിന്റെ രസീത് എഴുതിയത്. ഇരുവരും സംസാരിക്കുന്നതിനിടെ മുതിർന്ന ഒരാൾ പുറത്തേക്ക് വന്ന് നോക്കിയെന്നും സുമ പറയുന്നു. അത് ഭഗവൽ സിങ്ങും ലൈലയും ആയിരുന്നുവെന്ന് സുമ ഇപ്പോൾ മനസിലാക്കുന്നു. ഈ സംഭവം നടന്ന് രണ്ടാഴ്ചക്കു ശേഷമാണ് പത്മ കൊല്ലപ്പെട്ടത്.