ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണകേന്ദ്രമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച നാലു ജില്ലകളിലും വ്യാഴാഴ്ച രണ്ട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്.
ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച എറണാകുളത്തും ഇടുക്കിയി ജില്ലകളിലുമാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴ പെയ്തിരുന്നു.