സാമ്പത്തിക തട്ടിപ്പ് കേസ്; ജാക്വിലിൻ ഹാജരായി,വരും ദിവസങ്ങളിലും ചോദ്യം ചെയ്യാൻ സാധ്യത,

0
76

സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട 200 കോടിയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്ത് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം.ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ ഓഫീസില്‍ നടി ചോദ്യംചെയ്യലിനായി ഹാജരായത്. ജാക്വിലിനെ കൂടാതെ സുകേഷിന് ജാക്വിലിനെ പരിചയപ്പെടുത്തി നല്‍കിയെന്ന് പറയുന്ന പിങ്കി ഇറാനിയും ബുധനാഴ്ച ചോദ്യചെയ്യാൻ വിളിപ്പിച്ചിരുന്നു. ജാക്വിലിന് സുകേഷുമായുള്ള ബന്ധം, സുകേഷ് നല്‍കിയ സമ്മാനങ്ങള്‍ എന്നിവയെ സംബന്ധിച്ചെല്ലാം ഡല്‍ഹി പോലീസ് വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ തട്ടിപ്പ് കേസിൽ നടിയുടെ പേരിലുള്ള ഏഴരക്കോടിയുടെ സ്വത്തും ഇ.ഡി. കണ്ടുകെട്ടിയിരുന്നു.അടുത്ത രണ്ടു ദിവസം കൂടി ചോദ്യം ചെയ്യൽ നീളാൻ സാധ്യതയുണ്ടെന്നും ഡൽഹിയിൽ തന്നെ താമസിക്കുന്നതിനുള്ള സൗകര്യം കണ്ടെത്തണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.ശ്രീലങ്കൻ സ്വദേശിനിയായ ജാക്വിലിൻ, 2009ലാണു ബോളിവുഡ് സിനിമയിലെത്തിയത്. മലയാളി നടി ലീന മരിയ പോളും സുകാഷും ചേർന്നു നടത്തിയ വൻ സാമ്പത്തികത്തട്ടിപ്പുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here