തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയെന്ന് കേന്ദ്ര സർക്കാർ. ലോക് സഭയിൽ എൻ കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവരുടെ ചോദ്യങ്ങൾക്ക് രേഖാമൂലമാണ് ധനകാര്യ സഹ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ഇക്കാര്യം അറിയിച്ചത്
ഇതോടെ സഹമന്ത്രിവി മുരളീധരന്റെ നിലപാട് കേന്ദ്ര സർക്കാർ തന്നെ തള്ളി. വി മുരളീധരൻസ്വർണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. ഈ നിലപാട് തള്ളിയാണ് ധനകാര്യ സഹമന്ത്രി പാർലമെൻറില് ഇക്കാര്യം വ്യക്തമാക്കിയത്.