Kerala News

കോൺഗ്രസ് നിർവാഹക സമിതിയിൽ ബെന്നി ബഹനാനെ ഉൾപ്പെടുത്തും

കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോൺഗ്രസ് നിർവാഹക സമിതിയിൽ ഉൾപ്പെടാത്ത നടപടി തിരുത്താൻ കോൺഗ്രസ്. ബെന്നി ബഹനാനെ ഒഴിവാക്കിയാണ് കെപിസിസി പട്ടിക പ്രസിദ്ധീകരിച്ചത്. ഇക്കാര്യത്തിൽ ബെന്നി ബഹനാൻ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. യുഡിഎഫ് കൺവീനർ എക്‌സിക്യൂട്ടീവിന് പുറത്താകുന്നത് ആദ്യമായാണ്.

കെപിസിസി സെക്രട്ടറിമാരുടെ പുതുക്കിയ പട്ടിക കഴിഞ്ഞ ദിവസമാണ് ഹൈക്കമാൻഡിന് സമർപ്പിച്ചത്. പട്ടികയിൽ നൂറിൽ താഴെ പേർ മാത്രമാണുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്ത് പേരെ കൂടി കെപിസിസി നിർദേശിച്ചിരുന്നു. ബെന്നി ബഹനാന്റെ പേര് പട്ടികയിൽ ഉൾപ്പെടാത്തത് വിവാദമായിരുന്നു.

വിട്ടുപോയതാണെന്ന് വിശദീകരിച്ച നേതൃത്വം പിഴവ് തിരുത്തുമെന്ന നിലപാടാണ് സ്വീകരിച്ചത്. നാല് എംപിമാരും മുൻ യുഡിഎഫ് കൺവീനറും ഇടം പിടിച്ച പട്ടികയിൽ നിന്നാണ് ബെന്നി ബെഹനാൻ പുറത്തായത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!