കൊളംബോ: ഒരിക്കല്‍ക്കൂടി ബംഗ്ലാദേശ് കടുവകളുടെ കണ്ണീര്‍ വീണു. അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ അഞ്ച് റണ്‍സിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍മാര്‍. ആവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 32.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് എടുത്തിരുന്നത്. എന്നാല്‍ മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിന് 101 റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളു.
37 റണ്‍സെടുത്ത കരണ്‍ ലാല്‍ ആണ് ഇന്ത്യന്‍ ടീമിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ധ്രുവ് ജുറല്‍ 33 റണ്‍സെടുത്തു. ഷമീം ഹുസൈനും മൃത്യുഞ്‌ജോയ് ചൗധരിയും മൂന്ന് വീതം വിക്കറ്റുകളെടുത്തു.
മറുപടി ബാറ്റിങില്‍ ബംഗ്ലാദേശ് തുടക്കത്തില്‍ തന്നെ പതറിയിരുന്നു. പതിനഞ്ച് റണ്‍സിന് 3 വിക്കറ്റ് നഷ്ടപ്പെട്ടു. 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ അക്ബര്‍ അലിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മൃത്യുഞ്‌ജോയ് ചൗധരി 21 റണ്‍സെടുത്തു. ഇന്ത്യക്കായി അഞ്ച് വിക്കറ്റെടുത്ത അഥര്‍വ അങ്കോല്‍ക്കറാണ് കളിയിലെ കേമന്‍.