കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ തെഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ നിർദേശം നൽകി യു.ഡി.എഫ്.കിടങ്ങൂരില്‍ യുഡിഎഫ് ബിജെപി പിന്തുണയോടെ ഭരണം പിടിച്ചത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചര്‍ച്ചായാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് യുഡിഎഫ് നേതൃത്വത്തിന്റെ അടിയന്തിര ഇടപെടല്‍. കിടങ്ങൂരിലെ വോട്ട് കച്ചവടം പുതുപ്പള്ളിയിലെ സാമ്പിള്‍ വെടിക്കെട്ടാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു. നിലവിൽ എൽ.ഡി.എഫിനായിരുന്നു കിടങ്ങൂർ പഞ്ചായത്ത് ഭരണം. എൽ.ഡി.എഫിനു നാലു കേരളാ കോൺഗ്രസ് അംഗങ്ങളും മൂന്നു സി.പി.എം അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളും യു.ഡി.എഫിന് മൂന്ന് അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. കേരളാ കോൺഗ്രസ് എം, സി.പി.എം ധാരണ പ്രകാരം കോൺഗ്രസ് എം പ്രസിഡൻ്റ് രാജിവെച്ച് സി.പി.എം പ്രതിനിധി തെരെഞ്ഞെടുക്കപ്പെടേണ്ടത് ആയിരുന്നു.