Local News

മോഷണം പതിവാക്കിയ കുട്ടിക്കള്ളന്‍ പിടിയില്‍, തെളിവായത് ഇരുപതിലധികം മോഷണങ്ങള്‍ക്ക്

കോഴിക്കോട് ജില്ലയില്‍ കുട്ടികള്‍’ നൈറ്റ് റൈഡ്’ നടത്തി നിരവധി വാഹനങ്ങളും കടകളും മോഷണങ്ങള്‍ നടത്തി വിലസി നടക്കുന്നത് പതിവായപ്പോള്‍ ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.ശ്രീനിവാസ് ഐ പി എ സി ന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും പന്തീരങ്കാവ് ഇന്‍സ്‌പെക്ടര്‍ ഗണേശന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ധനഞ്ജയദാസും ചേര്‍ന്ന് വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഒട്ടേറെ ഇരു ചക്രവാഹനങ്ങള്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാവാത്ത കരുവിശ്ശേരി സ്വദേശിയെയാണ് പിടികൂടി. ജില്ലയിലെ പുതിയറ,എലത്തൂര്‍, അത്തോളി,കാക്കൂര്‍, പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാത്രം നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

വിവിധ ജില്ലകളിലെ പോലീസ് നിരവധി തവണ ഇയാളെ പിടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പോലീസ് പിടിയില്‍ നിന്നും അതി വിദഗ്ധമായി ഓടി രക്ഷപ്പെടുകയായിരുന്നു. ആക്റ്റീവ, ആക്‌സസ് ഇനത്തില്‍പ്പെട്ട സ്‌കൂട്ടറു കളാണ് പ്രധാനമായും മോഷണം നടത്തിവന്നത്. മോഷ്ടിച്ചെടുക്കുന്ന സ്‌കൂട്ടറുകള്‍ കുറച്ചുനാള്‍ ഉപയോഗിച്ചശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയാണ് ഇവരുടെ രീതിയെന്നും കൂടാതെ മോഷണം നടത്തിയ വാഹനങ്ങളുമായി കറങ്ങി നടന്ന് കടകളില്‍ മോഷണം നടത്തുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.

കല്പറ്റയില്‍ നിന്നും മോഷണം നടത്തിയ ആക്‌സസ്, അത്തോളി യില്‍ നിന്നും മോഷണം നടത്തിയ ഹീറോ ഹോണ്ട പാഷന്‍, ആക്ടീവ, കാക്കൂരില്‍ നിന്നും മോഷണം നടത്തിയ ഹീറോ ഹോണ്ട പാഷന്‍, ആക്ടീവ, പുതിയറ ഭാഗത്തു നിന്നും മോഷണം നടത്തിയ ആക്‌സസ് കൂടാതെ ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍, ഇരുമ്പ് സാധനങ്ങള്‍,കല്പറ്റയിലെ ആക്രിക്കട,കോഴിക്കട, വയനാട് പിണങ്ങോടുള്ള ഇന്‍ഷ മൊബൈല്‍ ഷോപ്പില്‍ നിന്നും രണ്ടു ലക്ഷത്തോളം രൂപ വരുന്ന മൊബൈല്‍ ഫോണുകള്‍, പവര്‍ ബാങ്ക് , ചുണ്ടേലുളള ട്വന്റി ഫോര്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മോഷണം നടത്തിയതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹൈലൈറ്റ് മാളിന് പരിസരത്തു നിന്നും സ്‌കൂട്ടര്‍ മോഷണം പോയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

കുട്ടികള്‍ കൂടുതലായി മോഷണത്തിലേക്ക് ഇറങ്ങിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചതായും രാത്രിക്കാല പോലീസ് പട്രോളിംഗ് ശക്തമാക്കുമെന്നും ഇയാളോട് ചോദിച്ചതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മോഷണത്തില്‍ പങ്കെടുത്തവരെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചതായും വരും ദിവസങ്ങളില്‍ മറ്റുള്ളവരെ കൂടെ പിടികൂടുന്നതായിരിക്കുമെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഡോ.ശ്രീനിവാസ് ഐ പി എസ് പറഞ്ഞു.

അമിതമായ ലഹരിക്ക് അടിമയായ ഇയാള്‍ നിരവധി ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി ഫോണ്‍ രേഖകളില്‍ നിന്നും വ്യക്തമായി. മോഷണങ്ങള്‍ക്കും ലഹരിക്കും വേണ്ടി റോബറി ഗ്രൂപ്പ് എന്ന പ്രത്യേക പേരില്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് തന്നെയുണ്ടെന്ന് ഫോണ്‍ പരിശോധിച്ച പോലീസിന് മനസ്സിലായിട്ടുണ്ട്. ഈ സംഘങ്ങളെ കുറിച്ച് പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.മുമ്പ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് ഇയാളടങ്ങുന്ന സംഘത്തെ നൂറിലധികം മോഷണക്കേസുകളുമായി പിടികൂടിയിരുന്നു.

അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്,ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമണ്ണ,സുമേഷ് ആറോളി,എ കെ അര്‍ജുന്‍, രാകേഷ് ചൈതന്യം, പന്തീരങ്കാവ് പോലീസ് സ്റ്റേഷറിലെ സിവില്‍ പോലീസ് ഓഫീസര്‍ സബീഷ് എന്നിവരായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!