ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്നു . ആശങ്ക ഉയർത്തി പ്രതിദിന മരണ നിരക്കിൽ വലിയ രീതിയിലുള്ള ഉയർച്ചയാണ് രേഖപെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പുതിയ രോഗികളാണ് രേഖപെടുത്തിയത്. ഇതോടെ രോഗികളുടെ എണ്ണം 25 ലക്ഷത്തിനോടടുക്കുകയാണ്. ആകെ രോഗികളുടെ എണ്ണം 24,61,191 ആയി.
കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടത് 1007 പേര്‍ക്കാണ്. ഇതോടെ 48,040 പേർ രാജ്യത്ത് മരണപ്പെട്ടു. 17,51,556 പേര്‍ രോഗമുക്തി നേടി.

