ന്യൂഡല്‍ഹി: രഹസ്യമായി പങ്കാളിയുടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നത് വിവാഹ മോചന നടപടികളില്‍ തെളിവായി ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. ഭാര്യയുടെ അറിവില്ലാതെ അവളുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടേയും മൗലികാവകാശത്തിന്റേയും ലംഘനമാണെന്നും തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും വിധിച്ച പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
വിവാഹമോചന കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് തെളിവായി സ്വീകരിക്കാം: സുപ്രീംകോടതി

