ചാവക്കാട്: ഒരുമനയൂരില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒരുമനയൂര്‍ നോര്‍ത്ത് ഒറ്റത്തെങ്ങ് പൊയ്യയില്‍ ക്ഷേത്രത്തിന് കിഴക്ക് കാഞ്ഞിരപ്പറമ്പില്‍ പ്രദീപിന്റെ മകന്‍ വിഷ്ണുവാണ് (31) മരിച്ചത്. പനി ബാധിച്ച് ഒരുമനയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലും ചാവക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
പിന്നീട് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച രാവിലെയാണ് മരണം. പ്ലമ്പിങ് ജോലിക്കാരനായിരുന്നു. ജീജയാണ് വിഷ്ണുവിന്റെ മാതാവ്. സഹോദരങ്ങള്‍: പ്രജീഷ, പ്രേംജിത്. സംസ്‌കാരം ഞായറാഴ്ച്ച വൈകീട്ട് മൂന്നിന് ഒരുമനയൂര്‍ പഞ്ചായത്ത് പൊതു ശ്മശാനത്തില്‍.