ഏറ്റുമാനൂർ∙ നഗരസഭയിൽ വഴിവിളക്ക് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അസിസ്റ്റന്റ് എൻജിനീയറെ മർദിച്ച് വൈസ് ചെയർമാൻ. നഗരസഭ അസിസ്റ്റന്റ് എൻജിനീയർ എസ്.ബോണിക്കാണു മർദനമേറ്റത്. വൈസ് ചെയർമാൻ കെ.ബി.ജയമോഹനാണു മർദിച്ചത്.
മുഖത്ത് അടിയേറ്റ ബോണിയെ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ബോണിയുടെ മുഖത്തിനും കാൽമുട്ടിനുമാണു പരുക്ക്. കേസെടുത്തതായി ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.