പാര്‍ലമെന്റില്‍ ഉപയോഗിക്കരുന്നതിന് ചില വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. നിഘണ്ടുക്കളില്‍ വാക്കുകളുടെ അര്‍ഥം വിവരിക്കുന്നതിനെ അനുകരിച്ച്, ‘അണ്‍പാര്‍ലമെന്ററി’ എന്ന പദത്തിന് പുതിയ നിര്‍വചനം നല്‍കികൊണ്ടാണ് രാഹുലിന്റെ പരിഹാസം.
‘പ്രധാനമന്ത്രി സര്‍ക്കാരിനെ കൈകാര്യംചെയ്യുന്ന രീതിയെ ശരിയായി വിവരിക്കുന്നതിന് ചര്‍ച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്നതും ഇപ്പോള്‍ തടയപ്പെട്ടിട്ടുള്ളതുമായ വാക്കുകള്‍’ എന്നാണ് അണ്‍പാര്‍ലമെന്ററി വാക്കുകളുടെ നിര്‍വചനം എന്ന് രാഹുല്‍ പരിഹസിക്കുന്നു.
പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പാടില്ലാത്ത വാചകത്തിന് ഉദാഹരണമായി ‘തന്റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോള്‍ ജൂംലജീവിയായ ഏകാധിപതി മുതലക്കണ്ണീര്‍ പൊഴിച്ചു’ എന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.