Trending

കാപ്പ ചുമത്തി വീണ്ടും അറ്റസ്റ്റ് ചെയ്തു; അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസിലെ പ്രതി

കാപ്പ ചുമത്തി വീണ്ടും അറ്റസ്റ്റ് ചെയ്തു.

അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസിലെ പ്രതി

കോഴിക്കോട്: ഗുണ്ടകൾക്കെതിരെ ജില്ലയിൽ കർശന നടപടിയുമായി പോലീസ്‌.മെഡിക്കൽ കോളേജ് കാമ്പസ് ക്വോട്ടേഴ്സിൽ താമസിക്കും ബിലാൽ ബക്കർ (26വയസ്സ്) നെയാണ് ഡപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ ഐപിഎസി ൻ്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് അസി.കമ്മീഷണർ കെ.സുദർശൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ബെന്നി ലാലുവും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും (കാവൽ) ചേർന്ന് പിടികൂടിയത്.പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവർ, അറിയപ്പെടുന്ന ഗുണ്ടകൾ, ലഹരി മരുന്ന് ഉൽപാദകർ, കടത്തുകാർ,വിൽപനക്കാർ എന്നിവരെല്ലാം നിയമത്തി ന്റെ പരിധിയിൽ വരും.ജില്ലാ പോലീസ്‌ മേധാവി എ.അക്ബർ ഐപിഎസി ൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ല കളക്ടറാണ് ബിലാലിനെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്.മെഡിക്കൽ കോളേജ് പോലീസ്‌ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബിലാൽ ബക്കറിന് വധശ്രമം,കവർച്ച, ലഹരിക്കടത്ത് തുടങ്ങീനിരവധി ക്രിമിനൽ കേസുകൾ ജില്ലയിലെ മെഡിക്കൽ കോളേജ്, ടൗൺ,കസബ, ഫറോക്ക്, കുന്ദമംഗലം, ചേവായൂർ, വെള്ളയിൽ,ട്രാഫിക്ക് പോലീസ് സ്റ്റേഷനുകളിലെ കേസിലെ പ്രതിയാണ്. സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതികൾ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാവു ന്നത് കണ്ട് ഗവൺമെൻറ് തലത്തിൽ കാപ്പ നിയമം കർശനമായി നടപ്പിൽ വരുത്താൻതീരുമാനിക്കുകയും ആയതിന് കാവൽ എന്നപേരിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ ജില്ലകൾ തോറും രൂപീകരിച്ചിട്ടുണ്ട്.ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും ഗുണ്ടകളുടെ നീക്കങ്ങൾ കാവൽ സ്ക്വാഡ് പ്രത്യേകം നിരീക്ഷിക്കുമെന്നും രണ്ട് പേരെ ഇതിനോടകം കാപ്പ നിയമത്തിൽ അറസ്റ്റ് ചെയ്തതായുംഡപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ ഐപിഎസ് അറിയിച്ചു.സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,സുമേഷ് ആറോളി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ശിവദാസൻ,സിവിൽ പോലീസ് ഓഫീസർ ശരത്ത് എന്നിവര ടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!