Kerala News

മെന്റർ വിവാദം;മാത്യു കുഴൽനാടൻ്റെ നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ

മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ.മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യനിര്‍വഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് സമര്‍പ്പിച്ചത്.മുഖ്യമന്ത്രിയുടെ മകൾ വീണ PWC ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻ്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടൻ്റെ പരാമർശം. പച്ചക്കള്ളം എന്നായിരുന്നു കുഴൽനാടൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം കുഴൽനാടനോട് പ്രതികരിച്ചത്.

പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസ്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!