കോഴിക്കോട്: പതിറ്റാണ്ടുകളായി ഇശൽ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ചെലവൂർ കെ.സി അബുബക്കറെന്ന അതുല്ല്യ പ്രതിഭയ്ക്ക് ആദരവ്. കേരള മാപ്പിള കലാ അക്കാദമിയുടെ മുപ്പത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് വീട്ടിലെത്തി അക്കാദമി ഭാരവാഹികൾ ആദരിച്ചത്.
ഒപ്പന, മാപ്പിളപ്പാട്ട് രചയിതാവും ഗായകനും വർഷങ്ങളോളം ഓൾ ഇന്ത്യ റേഡിയോ കലാകാരനായും ചെലവൂർ കെ.സി അറുപത് വർഷമാണ് തന്റെ നിറസാന്നിധ്യം ഇശൽ രംഗത്ത് രേഖപ്പെടുത്തിയത്. മാപ്പിളപ്പാട്ട് രംഗത്തെ അത്ഭുതമാണ് ഇദ്ദേഹം.
പ്രിയ കലാകാരന്, പ്രശസ്ത സിനിമ,മാപ്പിളപ്പാട്ട് ഗാന രചയിതാവ് കാനേഷ് പുനൂരും, കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ ആലിക്കുട്ടിയും ചേർന്ന് പൊന്നാട നൽകി ആദരിച്ചു.
മർഹൂം അഫ്താഷ് നഗറിൽ ചേർന്ന ‘ ആദരിക്കൽ ചടങ്ങിൽ സംസ്ഥാന കോ ഓർഡിനേറ്റർ അബുറഹിമാൻ എളേറ്റിൽ അദ്ധ്യക്ഷത വഹിച്ചു. പക്കർ പാറച്ചാലിൽ – അബ്ദു റഹിമാൻ കത്തറമ്മൽ. ജഗത് മയൻ ചന്ദ്രപുരി, ഖാദർ കണ്ണൂ, യാസിർ ഗുരുക്കൾ കോഴിക്കോട്, സുഹൈൽ കാരന്തൂർകാസിം കോയ തങ്ങൾ ചളിക്കോട് ,ശിഹാബുദ്ദീൻ കിഴിശ്ശേരി.ചെറിയൻ തോട്ടങ്ങൽ,അമീൻ ഷാ കൊല്ലം-നവരാജ് ബാലുശ്ശേരി മണി രാജ് പൂനൂർ ,എ പി വിജയൻ ,കെ.ടി ഖദീം, അലി പൊന്നാനി ,മുഹമ്മദലി ഇബ്നു മൂസ ആരാ മ്പ്രം കെ.ടി ബഷീർ സുറാക്കത്ത് കുറ്റിക്കാട്ടൂർ എസി അസീസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. അഷറഫ് കൊടുവള്ളി സ്വാഗതവും സലീം മടവൂർ മുക്ക് നന്ദിയും പറഞ്ഞു –

