കുന്ദമംഗലം : കുന്ദമംഗലം-അഗസ്ത്യന്‍മൂഴി സംസ്ഥാന പാതയില്‍ പന്ത്രണ്ടാം മൈലിലും കട്ടാങ്ങലിലും എന്‍.ഐ.ടി അനധികൃതമായി ബോര്‍ഡ് വെച്ചതില്‍ പൊതുമരാമത്ത് വകുപ്പ് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് എന്‍.ഐ.ടിയിലേക്ക് സ്വാഗതം എന്നും അതിക്രമിച്ചുകടക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നും എഴുതിയ ബോര്‍ഡ് എന്‍.ഐ.ടി അധികൃതര്‍ സ്ഥാപിച്ചത്. തുടര്‍ന്ന് വലിയ ജനകീയ പ്രതിഷേധവും പിന്നീട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും ചെയ്തു. അതിന് ശേഷമാണ് ഇപ്പോള്‍ പോലീസില്‍ പരാതിയുമായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നീങ്ങുന്നത്.
ബോര്‍ഡ് വെച്ചതിന് എന്‍.ഐ.ടിക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ പരാതി

