പെരുവയല്‍: അനര്‍ഹമായി കൈവശംവെച്ച റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തുന്നതിനായി പെരുവയല്‍ പഞ്ചായത്തിലെ പരിയങ്ങാട്, കുറ്റിക്കടവ് ഭാഗങ്ങളിലെ വീടുകളില്‍ റെയ്ഡ് നടത്തി. അനര്‍ഹമായി കൈവശം വെച്ച 14 മുന്‍ഗണനാവിഭാഗം റേഷന്‍കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്ക്വാഡ് പിടിച്ചെടുത്തു.
ഇരുനിലവീട്, ബഹുനില കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ കാര്‍ഡുകളാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ സദാശിവന്, പി. ഷിജേഷ്, ജീവനക്കാരനായ പി.കെ. മൊയ്തീന്‍കോയ എന്നിവര്‍ പങ്കെടുത്തു. പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍സാധനങ്ങളുടെ വിപണിവില ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.