കെട്ടാങ്ങല്‍: പുള്ളാവൂര്‍ നിബ്റാസുല്‍ ഇസ്ലാം സുന്നി മദ്രസ പ്രവേശനോത്സവം ഫത്ഹേ മുബാറക് പ്രൗഢമായി. കുട്ടിഹസന് മാസ്റ്ററുടെ അദ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സദര്‍ മുഅല്ലിം അബ്ദുറഹ്മാന് മൗലവി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. ഖാലിദ് സഖാഫി സ്വാഗതവും ജുനൈദ് സഖാഫി നന്ദിയും പറഞ്ഞു. അബൂബക്കര്‍ മുസ്ലിയാര്, അബ്ദുല്ല സഖാഫി എന്നിവര്‍ സംബന്ധിച്ചു.