Kerala kerala Local

കുന്ദമംഗലം എക്‌സൈസ് 10ഗ്രാം മെത്താംഫെറ്റമിനുമായി അഹമ്മദ് പി സിനെ പിടികൂടി

കുന്ദമംഗലം: കുന്ദമംഗലം എക്‌സൈസ് രാസലഹരി മെത്താംഫെറ്റമിനുമായി യുവാവിനെ പിടികൂടി. വെള്ളലശ്ശേരി പള്ളിപ്പുറത്ത് ചാലില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ അഹമ്മദ് പിസി (26) നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആഷിക് ഷനും സംഘവും പിടികൂടിയത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു 10 ഗ്രാം മെത്താഫിറ്റമിന്‍ കൈവശം വെച്ചതിന് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നേരത്തെ സ്‌കൂട്ടറില്‍ ഓള്‍ ഇന്ത്യ റെയ്ഡ് നടത്തി പ്രശസ്തി നേടിയിരുന്നു. കുറെ കാലങ്ങളായി ലഹരി വസ്തു വില്‍പ്പനയുമായി മാവൂര്‍ പ്രദേശത്ത് ഇയാള്‍ക്കെതിരെ നിരവധി പരാതികളുണ്ട്. ലഹരി വില്പന സജീവമായി നടത്തിവരാറുണ്ടെന്ന് നാട്ടുകാര്‍ എക്‌സൈസ് വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ നിരീക്ഷണത്തില്‍ ആയിരുന്നു. പലലഹരി സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നതായി എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു.

എക്‌സൈസ് സംഘത്തില്‍ ഷാജു .എന്‍ ബി ,പ്രിവന്റ്റീവ് ഓഫീസര്‍ (ഗ്രേഡ്) മാരായ വിപിന്‍ പി ,സുജീഷ് കെ, സി.ഇ.ഒ മാരായ റെനീഷ് കെ പി, നൗഷീര്‍ ടി വി എന്നിവര്‍ ഉണ്ടായിരുന്നു..

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!