വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്‌നാസ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി മെയ് 20ന് പരിഗണിക്കും. പോലീസിനോട് ഇക്കാര്യം അറിയിച്ച് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് മെഹനാസിനെതിരെ കഴിഞ്ഞ ദിവസം പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
നേരത്തെ മെഹനാസിന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹനാസിനെ കാണാൻ പറ്റിയില്ല. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി എടുത്തു . പിന്നാലെയാണ് മെഹനാസിന് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
ആത്മഹത്യാ പ്രേരണകുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്. റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടും കൂടി ലഭിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.