തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക മാറാതെ ഒരു ദിനം കൂടി. പുതുതായി 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടു വരുന്ന സാഹചര്യത്തെക്കാൾ കൂടുതലാണ് നിലവിലെ സാഹചര്യം,. 3 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.
11 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നപ്പോൾ 14 പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. ഏഴ് പേർ വിദേശത്ത് നിന്ന് എത്തിയവരുമാണ്. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്ന് വീതം, കണ്ണൂർ രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍.