രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് ജൂണിലും തുടരില്ലെന്ന് സൂചന നല്‍കി റെയില്‍വേ. ജൂണ്‍ 30 വരെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റും റെയില്‍വെ റദ്ദാക്കി. ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കും.
മെയ് 12 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ശ്രാമിക് സ്പെഷ്യലും ഡല്‍ഹിയില്‍നിന്ന് സര്‍വീസ് നടത്തുന്ന 30 സ്പെഷ്യല്‍ ട്രെയിനുകളും ഒഴികെയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
മൂന്നാം ഘട്ട ലോക്ക്‌ഡൌണ്‍ മേയ് 17ന് അവസാനിക്കുകയാണ്. മേയ് 17ന് ശേഷവും പൊതുഗതാഗതം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.
കൊറോണ വൈറസ് വ്യാപിക്കുന്നത് ലഘൂകരിക്കുന്നതിനായി മാര്‍ച്ച് 22 ന് റെയില്‍വേ യാത്രാ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. എന്നിരുന്നാലും, അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന ചരക്ക് ട്രെയിനുകള്‍ ഈ കാലയളവില്‍ ഓടുന്നുണ്ട്.

