News

സംസ്ഥാനത്ത് മദ്യശാലകള്‍ ഉടനെ തുറക്കും; ടി.പി രാമകൃഷ്ണന്‍

സംസ്ഥാനത്ത് മദ്യശാലകള്‍ ഉടനെ തുറക്കുമെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും അടക്കം 301 കടകളും ഒരുമിച്ച് തുറക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. തിയതി പിന്നീട് തീരുമാനിക്കും. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബെവ്കോയിലെ അതേ വിലയ്ക്ക് ബാറില്‍ നിന്നും മദ്യം ലഭിക്കും. ബാറില്‍ പഴ്സലിന് പ്രത്യേക കൗണ്ടര്‍ ഉണ്ടായിരിക്കും. ബാറില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. സുരക്ഷാമനദണ്ഡങ്ങള്‍ പാലിച്ചുമാത്രമെ വില്‍പ്പന നടത്താവൂ.
കടകളുടെ പ്രവര്‍ത്തനസമയം കുറയ്ക്കും. മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ ബുക്കിങ് ഉണ്ടാകും. കള്ള്ക്ഷാമം വൈകാതെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!