കോഴിക്കോട് : കുവൈത്തിൽ നിന്നും ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയ പ്രവാസികളിൽ 21 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ 7 പേർക്ക് കോവിഡ് ലക്ഷണങ്ങൾ. ലക്ഷ്യങ്ങളോടെ പ്രവേശിച്ച ആറു പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിച്ചു. ഇന്നലെ 347 പേരാണ് കരിപ്പൂരിൽ വന്നിറങ്ങിയത്.
വിദേശത്ത് നിന്നും എത്തുന്നവരിൽ കോവിഡ് ലക്ഷണങ്ങൾ രേഖപ്പെടുത്തുന്നത് കൂടുന്നതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 4 പ്രവാസികൾക്കാണ്. നിലവിൽ തമിഴ്നാട്ടിൽ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെ സമ്പർക്കത്തിലൂടെ പടർന്നതും വിദേശത്ത് നിന്നെത്തിയവർക്കും അന്യസംസ്ഥാനത്ത് നിന്നും വന്നവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയവരിൽ ഇനിയും രോഗ ബാധിതർ ഉണ്ടാവാനുള്ള സാധ്യത തള്ളി കളയാൻ കഴിയില്ല. എന്നാൽ അധികം ആരുമായും സമ്പർക്കം പുലർത്താത് രോഗതികളെ തടയിടാൻ സാധിക്കും