Kerala

ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം: ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് സിപിഎം

ആലപ്പുഴ: മാവേലിക്കരയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം. ആയുധങ്ങളുമായി എത്തിയ എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഡിവൈഎഫ്ഐ മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസിനെതിരെയാണ് ആക്രമണം. വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം.

വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ഷഹനാസ് പറഞ്ഞു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് മാവേലിക്കര സിപിഎം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.

പരിശുദ്ധ റമദാൻ നോമ്പ് സമയത്തും ആരാധനാലയങ്ങളെ കുരുതിക്കളം ആക്കാൻ ശ്രമിക്കുന്ന എസ്ഡിപിഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ സമൂഹത്തിന്റെ പ്രതിഷേധം ഉയർന്ന് വരണമെന്ന് ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക്‌കമ്മറ്റി പ്രസ്താവനയിലൂടെ ആവിശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!