താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് സമീപം കാട്ടുപന്നിയുടെ ആക്രമണം. ഫോറസ്റ്റ് ഓഫീസിന് എതിർവശത്തെ വ്യാപാര സ്ഥാപനത്തിൽ നിന്നവരെയും പുറത്തുള്ളവരെയുമാണ് കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചത് .ടെക്നോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൻ്റെ ചില്ലുകൾ തകർത്ത് അകത്ത് കയറിയ കാട്ടുപന്നി സാധനം വാങ്ങാനായി എത്തിയ കോളേജ് അധ്യാപകൻ ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തിൽ ലിജോ ജോസഫിനെ (33) കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു .കൂടാതെ പുറത്തിറങ്ങിയ പന്നി കയ്യേലിക്കുന്ന് പള്ളിക്ക് പിന്നിൽ താമസിക്കുന്ന ജുബൈരിയ, മകൾ ഫാത്തിമ നജ എന്നിവരെയും ആക്രമിച്ചു.കാലിനും കൈയിനും പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കടയിലെ ഗ്ലാസ് ഉൾപ്പെടെയുള്ള സാധനങ്ങൾ പന്നി തകർത്തു..
കാട്ടുപന്നിയുടെ ആക്രമണം;താമരശ്ശേരിയിൽ അധ്യാപകന് പരിക്ക്

